ടെസ്റ്റ് സൈറ്റ്. ഇവിടെ പേയ്മെന്റുകൾ Paddle-ന്റെ സാൻഡ്ബോക്സ് വഴിയാണ്: ശരിക്കുള്ള പൈസ പോകില്ല.

കുട്ടികൾ എഴുന്നേറ്റുനിന്ന് കളിക്കുന്ന ബ്രെയിൻ ബ്രേക്കുകൾ

Hopadoo ലാപ്ടോപ്പിന്റെയോ ടാബ്‌ലെറ്റിന്റെയോ ഫോണിന്റെയോ മുന്നിൽ നിന്ന് അനങ്ങിക്കളിക്കുന്ന കുറച്ച് ഫ്രീ ഗെയിമുകളാണ്. ചാടിയും സൈഡിലേക്ക് നീങ്ങിയും കൈ നീട്ടിയുമാണ് കളി, അതുകൊണ്ട് ഒരു ചെറിയ ബ്രേക്ക് മതി അവരെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കാൻ. ലോഗിൻ വേണ്ട, ആഡ് ഇല്ല, ഒന്നും ഇൻസ്റ്റാൾ ചെയ്യണ്ട.

ഹർഡിൽസ് ചാടൂ, പെട്ടികളിൽ തട്ടാതെ മാറൂ, കോയിനുകൾ വാരിക്കൂട്ടൂ.

ഫ്രീ ആയി കളിക്കാം

ക്യാമറ എന്തിനാ? ഗെയിമിലെ ഓട്ടക്കാർ ഓരോ മൂവ്മെന്റും അതേപോലെ ചെയ്യുന്നത് ക്യാമറ വഴിയാണ്. വീഡിയോ ഈ ഡിവൈസിൽ നിന്ന് എങ്ങോട്ടും പോകില്ല.

പെട്ടെന്നൊരു ബ്രേക്കിനുള്ള ഗെയിമുകൾ

റൗണ്ടുകൾ ചെറുതാണ്, അതുകൊണ്ട് ബ്രേക്ക് ബ്രേക്ക് ആയിത്തന്നെ നിൽക്കും.

ക്ലാസ്മുറിയിൽ

Hopadoo ഒരു സമയം ഒന്നോ രണ്ടോ കുട്ടികൾക്ക് അടുത്തടുത്ത് നിന്ന് കളിക്കാം, അതുകൊണ്ട് ഏറ്റവും നന്നായി ചേരുന്നത്:

ലാപ്ടോപ്പ് ക്ലാസിലെ സ്ക്രീനിൽ കണക്ട് ചെയ്താൽ ബാക്കി കുട്ടികൾക്കും റണ്ണർമാരുടെ ഓട്ടം കാണാം.

ക്ലാസ് റേസ് ചാർട്ട് (PDF, ഒരു പേജിൽ 2 എണ്ണം): ജോഡികൾ മാറിമാറി സ്റ്റേഷനിൽ വന്ന് കളിച്ച് സ്കോർ എഴുതിവെക്കട്ടെ. എല്ലാം കൂട്ടി ക്ലാസിന്റെ മൊത്തം സ്കോർ നോക്കൂ, അടുത്ത തവണ അത് മറികടക്കാൻ ശ്രമിക്കാം.

കണക്ക് വായിക്കൂ, എന്നിട്ട് ഉത്തരമുള്ള ലെയ്നിലേക്ക് മാറൂ.

വീട്ടിൽ

ഹോംവർക്കിന്റെ ഇടയിൽ, സ്കൂൾ കഴിഞ്ഞ് വന്നിട്ട്, അല്ലെങ്കിൽ പിന്നേം മഴ പെയ്യുമ്പോൾ: ടീപ്പോയ് ഒന്ന് നീക്കിയിട്ട് അവരെ ഓടാൻ വിടൂ. സഹോദരങ്ങൾക്ക് അടുത്തടുത്ത് നിന്ന് കളിക്കാം, ഒരു കുട്ടിക്ക് ഒറ്റയ്ക്കും കളിക്കാം.

മാതാപിതാക്കൾക്കും ടീച്ചർമാർക്കും

എല്ലാ ആഴ്ചയും ഒരു പുതിയ ഫ്രീ ഗെയിം, സാമിന്റെ ഒരു ചെറിയ ഇമെയിലിൽ.

ഇമെയിൽ മാത്രം മതി, കുട്ടികളെക്കുറിച്ച് ഒന്നും ചോദിക്കില്ല. ഉറപ്പിക്കാൻ ഒരു തവണ ഇമെയിൽ അയക്കും. പ്രൈവസി

സെറ്റപ്പ് ചെയ്യാൻ 2 മിനിറ്റ് മതി

  1. ക്യാമറയുള്ള ഒരു ലാപ്ടോപ്പ്, ടാബ്‌ലെറ്റ് അല്ലെങ്കിൽ ഫോൺ. ടാബ്‌ലെറ്റോ ഫോണോ ഒരു ഷെൽഫിലോ കുറച്ച് പുസ്തകങ്ങളിലോ വിലങ്ങനെ ചാരി വെക്കൂ.
  2. നെഞ്ചിന്റെ ഉയരത്തിൽ വെക്കൂ, ക്യാമറ മുറിയിലേക്ക് തിരിച്ച്: മേശയിലോ ടിവി സ്റ്റാൻഡിലോ ഒരു ലാപ്ടോപ്പ്, അല്ലെങ്കിൽ ടാബ്‌ലെറ്റോ ഫോണോ വിലങ്ങനെ ചാരി വെക്കാം. ലാപ്ടോപ്പ് ടിവിയിൽ കണക്റ്റ് ചെയ്താൽ ഓടുന്നവരെ എളുപ്പം കാണാം.
  3. 2-3 മീറ്റർ പിന്നോട്ട് മാറി നിൽക്കൂ: പ്ലെയർ 1 ഇടത്ത്, പ്ലെയർ 2 വലത്ത്, തല മുതൽ കാൽ വരെ ക്യാമറയിൽ കാണണം.
  4. ചേരാൻ കൈ പൊക്കൂ, എന്നിട്ട് കളിക്കൂ.

ഒന്നും നിങ്ങളുടെ ഡിവൈസിൽ നിന്ന് പുറത്തുപോകില്ല

അക്കൗണ്ടോ ലോഗിനോ ഇല്ല, ആഡുകളില്ല, ട്രാക്കിങ്ങും ഇല്ല. ക്യാമറ വീഡിയോ ഡിവൈസിൽ തന്നെയാണ് പ്രോസസ് ചെയ്യുന്നത്, ഒരിക്കലും അപ്‌ലോഡ് ചെയ്യില്ല. അതുകൊണ്ട് വീഡിയോയോ ഫോട്ടോയോ ശരീരത്തിന്റെ ഡാറ്റയോ ഒന്നും പുറത്തുപോകില്ല.

സംശയങ്ങൾ

ഇത് ഫ്രീയാണോ?

അതെ. Hopadoo, Sum Run, Word Pop, Monkey Mirror, Fruit Catch എന്നിവ എന്നും ഫ്രീയാണ്. വേണമെങ്കിൽ ഫാമിലി അൺലോക്ക് എടുക്കാം. അതിൽ Sneak, Ten Jar, Word Hop, Number River, Bubble Blaster എന്നിവയും കിട്ടും. ഒറ്റത്തവണ പണമടച്ചാൽ മതി, സബ്സ്ക്രിപ്ഷൻ ഇല്ല.

ഒരേസമയം എത്ര കുട്ടികൾക്ക് കളിക്കാം?

ഒന്നോ രണ്ടോ പേർ, അടുത്തടുത്ത് നിന്ന്. ക്ലാസ് മുഴുവനാണെങ്കിൽ ഒരു സ്റ്റേഷനിൽ ഊഴമിട്ട് കളിക്കാം.

ഏത് പ്രായക്കാർക്കാണ്?

ഏകദേശം 5 മുതൽ 12 വയസ്സ് വരെ.

ക്യാമറ വർക്ക് ചെയ്യുന്നില്ലെങ്കിലോ?

എല്ലാ ഗെയിമും കീബോർഡ് കൊണ്ടും കളിക്കാം, അതുകൊണ്ട് ആരും മാറിനിൽക്കേണ്ടി വരില്ല.

മാതാപിതാക്കൾക്കും ടീച്ചർമാർക്കും

എല്ലാ ആഴ്ചയും ഒരു പുതിയ ഫ്രീ ഗെയിം

ആഴ്ചയിൽ സാമിന്റെ ഒരു ചെറിയ ഇമെയിൽ. അതിൽ ഒരു ഫ്രീ ഗെയിം ഉണ്ടാകും, കുട്ടികൾക്ക് വീട്ടിലോ ക്ലാസിലോ എഴുന്നേറ്റ് നിന്ന് ഓടിച്ചാടി കളിക്കാം. എപ്പോ വേണമെങ്കിലും നിർത്താം.

ഇമെയിൽ മാത്രം മതി, കുട്ടികളെക്കുറിച്ച് ഒന്നും ചോദിക്കില്ല. ഉറപ്പിക്കാൻ ഒരു തവണ ഇമെയിൽ അയക്കും. പ്രൈവസി